ബി.ജെ.പിയെ നയിക്കുന്നത്​ കൊലക്കേസ്​  പ്രതി- രാഹുൽ ഗാന്ധി

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലക്കേസിൽ ആരോപണവിധേയനായ അമിത്​ ഷായാണ്​ ദേശീയ പാർട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണത്തെ നയിക്കുന്നത്​. 
ബി.ജെ.പി സത്യസന്ധതയും ഒൗചിത്യവുമെല്ലാം പ്രസംഗിക്കു​േമ്പാഴും പാർട്ടിയെ നയിക്കുന്നത്​ കൊലകേസിൽ കുറ്റാരോപിതനായ അമിത്​ ഷാ ആണ്​. ജസ്​റ്റിസ്​ ലോയ കേസിൽ സുപ്രീംകോടതി പരാമർശിച്ച അമിത്​ ഷായുടെ വിശ്വാസ്യത നഷ്​ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു. 

അമിത്​ ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ്​ ചെയ്​തതെന്നും നോക്കൂ. കൊലപാതക കേസിൽ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുൽ ആഞ്ഞടിച്ചു. 

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശം ചെയ്​തിരിക്കുന്നത്​ അഴിമതിക്ക്​ ജയിലിൽ കഴിഞ്ഞ ബി.എസ്​ യെദ്യൂരപ്പയെ ആണ്​. തട്ടിപ്പുകാരായ എട്ടു റെഢ്​ഡി സഹോദരൻമാർക്കാണ്​ ബി.ജെ.പി ടിക്കറ്റ്​ നൽകിയിരിക്കുന്നതെന്നും രാഹുൽ വിമർശിച്ചു. 
2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുനേടുന്ന വലിയ പാർട്ടിയായിരിക്കും കോൺഗ്രസെന്നും കോൺഗ്രസ്​ ജയിക്കുകയാണെങ്കിൽ താൻ പ്രധാനമന്ത്രിയാകുമെന്നും രാഹുൽ പറഞ്ഞു. 

Tags:    
News Summary - BJP being led by 'murder accused' Amit Shah: Rahul- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.