Posted On
date_range Updated On
date_range ഇന്നുമുതൽ ഒരു രൂപക്ക് സാനിറ്ററി നാപ്കിൻ
ന്യൂഡൽഹി: സാനിറ്ററി നാപ്കിനുകൾ കുറഞ്ഞ വിലക്ക് വാങ്ങാനുള്ള സൗകര്യമൊരുങ്ങുന്നു. ന ിലവിൽ ഒെരണ്ണത്തിന് 2.50 രൂപ എന്ന നിലയിൽ വിറ്റിരുന്ന ‘സുവിധ’ നാപ്കിനുകൾ ജൻ ഔഷധി സ് റ്റോറുകളിൽനിന്ന് ഇനി ഒരു രൂപക്ക് ലഭിക്കും. നാലെണ്ണം അടങ്ങിയ ഒരു പാക്കറ്റിന് 10 രൂപയായിരുന്നത് നാലു രൂപയാവും.
ചൊവ്വാഴ്ച മുതൽ പുതിയ വില നിലവിൽവരുമെന്ന് കേന്ദ്ര സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. പരിസ്ഥിക്ക് ദോഷകരമാവാത്ത, മണ്ണിൽ അലിഞ്ഞുചേരുന്ന ‘സുവിധ’ നാപ്കിനുകളാണ് രാജ്യത്തുടനീളമുള്ള 5500 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിൽക്കുക.
2018 മാർച്ചിലാണ് ഈ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കംകുറിച്ചത്. ഒരു വർഷത്തിനുള്ളിൽ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 2.2 കോടി നാപ്കിനുകൾ വിറ്റതായി മന്ത്രി അവകാശപ്പെട്ടു. വില കുറയുന്നതോടെ വിൽപന രണ്ടു മടങ്ങായി കുതിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.