Posted On
date_range Updated On
date_range സീനിയർ വിദ്യാർഥികൾ സഹപാഠിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വിഡിയോ)
പാട്ന: കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് സീനിയർ വിദ്യാർഥികൾ ഒരു ജൂനിയർ വിദ്യാർഥിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബീഹാറിലെ മുസഫർപൂരിലെ കേന്ദ്രീയ സ്കൂളിലെ രണ്ട് സീനിയർ വിദ്യാർഥികളാണ് റാഗിങ്ങിെൻറ പേരിൽ ജൂനിയർ വിദ്യാർഥിയെ മർദ്ദിച്ച് അവശനാക്കുന്നത്.
മർദ്ദിക്കുന്നതിനിടെ വിദ്യാർഥി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സീനിയർ വിദ്യാർഥികൾ വീണ്ടും വീണ്ടും മർദ്ദിക്കുകയായിരുന്നു. നിരവധി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് സീനിയർ വിദ്യാർഥികളുടെ മര്‍ദ്ദനം.
കേന്ദ്രീയ സ്കൂളിലെ പ്രധാന അധ്യാപകെൻറ പരാതിയിൽ സീനിയറായ രണ്ട് വിദ്യാർഥികൾക്ക് നേരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ഉറവിടത്തിനായി സൈബർ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.