Posted On
date_range Updated On
date_range ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്
പട്ന: ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ അമിത്ത് പട്ന ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരേ പോലീസ് കേസെടുത്തു.
നവംബർ 13 നാണ് സംഭവം. ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന് അധ്യാപകൻ അമിത്തിനെ വടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടയിൽ കുട്ടിയുടെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.