ബിഹാറിൽ 17കാരിയെ മൂന്നംഗ സംഘം കാറിൽ ബലാത്സംഗം ചെയ്​തു; ഒരാൾ അറസ്​റ്റിൽ

പട്​ന: ബിഹാറിൽ 17കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്​തു. സരൺ എന്ന സ്ഥലത്തുള്ള സ്​കൂൾ വിട്ട്​ സൈക്കിളിൽ വീട്ടിലേ ക്ക്​ വരികയായിരുന്ന പെൺകുട്ടിയാണ്​ ബലാത്സംഗത്തിനിരയായത്​​. സംഭവവുമായി ബന്ധപ്പെട്ട്​ ഒരാളെ പൊലീസ്​ അറസ്​റ് റ്​ ചെയ്​തു. മറ്റ്​ രണ്ടുപേർ​െക്കതിരെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​.

വെള്ളിയാഴ്​ച ഉച്ച തിരിഞ്ഞായിരുന്നു സംഭവം. സൈക്കിളിൽ വീട്ടിലേക്ക്​ പോവുകയായിരുന്ന പെൺകുട്ടിക്കരികിൽ മൂന്നംഗ സംഘം കാർ നിർത്തുകയും വാഹനത്തിലേക്ക്​ ബലമായി വലിച്ചു കയറ്റുകയുമായിരുന്നു.​ ഏകദേശം ഒരു​ മണിക്കൂറിന്​ ശേഷം സംഘം പെൺകുട്ടിയെ ബസന്ത്​ റോഡിലേക്ക്​ തള്ളി.

അതിക്രമം നടക്കുമ്പോൾ പെൺകുട്ടി തൻെറ വീട്ടിൽനിന്ന്​ ഏതാനും കിലോ മീറ്റർ മാത്രം അകലെയായിരുന്നു. സംഭവത്തിന്​ ശേഷം പെൺകുട്ടി ഒരു​ വഴിയാത്രക്കാരൻെറ ഫോൺ വാങ്ങിയാണ്​ പെൺകുട്ടി രക്ഷിതാക്കളെ വിവരം ധരിപ്പിച്ചത്​.

പെൺകുട്ടിയെ വൈദ്യ പരിശോധനക്ക്​ വിധേയമാക്കിയതായും പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്നും​ പൊലീസ്​ പറഞ്ഞു. വാഹനത്തിൽ അഞ്ച്​ പേരുണ്ടായിരുന്നെന്നും മൂന്ന്​ പേരാണ്​ ബലാത്സംഗം ചെയ്​തതെന്നും പൊലീസ്​ വ്യക്തമാക്കുന്നു.

Tags:    
News Summary - Bihar: Schoolgirl dragged into car, raped by 3 while returning home, one arrested -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.