Posted On
date_range Updated On
date_range ബിഹാറിൽ പട്ടികജാതി വിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം പ്രഖ്യാപിച്ചു
പട്ന: ബിഹാർ സർക്കാർ സംസ്ഥാനത്ത് പട്ടിക ജാതി/വിഭാഗക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിന് സംവരണം പ്രഖ്യാപിച്ചു. മെയ്17നും ജൂൺ അഞ്ചിനുമായി പ്രത്യേക റിട്ട് ഹരജിയിൻമേലുണ്ടായ സുപ്രീംകോടതി വിധിയുടെ ചുവടു പിടിച്ചാണ് സർക്കാർ നടപടി.
എന്നിരുന്നാലും സുപ്രീംകോടതിയുടെ ഇനിയുള്ള ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാത്രമേ സ്ഥാനക്കയറ്റം അനുവദിക്കുകയുള്ളു എന്നും സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരും സെക്രട്ടറി ജനറൽ, സെക്രട്ടറിതല ഉദ്യോഗസ്ഥരുമടങ്ങുന്ന ഏഴംഗ സമിതിയുടെ ശിപാർശ പ്രകാരമാണ് സംവരണം നടപ്പാക്കുന്നത്.
ജൂൺ 27നാണ് സമിതിക്കു രൂപം നൽകിയത്. സ്ഥാനക്കയറ്റത്തിന് സംവരണത്തിനുള്ള വിശദമായ മാർഗ നിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.