Posted On
date_range Updated On
date_range നോട്ട് നിരോധം പാവങ്ങളെ ബാധിച്ചില്ലെന്നത് പ്രതിപക്ഷം അവഗണിച്ചു- നിതീഷ് കുമാർ
പട്ന: അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി.ജെ.പിയെ അഭിനന്ദിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നോട്ട് പിൻവലിക്കൽ തീരുമാനം പാവങ്ങളിൽ സംതൃപ്തിയുണ്ടാക്കിയെന്ന് കാര്യം പ്രതിപക്ഷം അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ ഭരണം പിടിക്കുകയും ഗോവയിലും, മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെയും അദ്ദേഹം അഭിന്ദനങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച് നിതീഷ് കുമാർ നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാൽ ബീഹാറിൽ നിതീഷിനൊപ്പം സഖ്യത്തിലുണ്ടായിരുന്ന പാർട്ടികളൊന്നും നോട്ട് പിൻവലിക്കലിനെ അനുകൂലിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.