പട്ന: ബീഹാറിൽ സി.െഎ.എസ്.എഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവെച്ച് കൊന്നു. ഒൗറംഗബാദ് ജില്ലയിലെ താപ വൈദ്യുതി നിലയത്തിലാണ് ദാരുണ സംഭവമുണ്ടായത്.
ബീഹാറിലെ നാബിംഗർ പവർ ജനറേഷൻ കമ്പനി ലിമിറ്റഡ് യൂണിറ്റിലെ ഹെഡ്കോൺസ്റ്റബിളായ ബൽവീർ സിങാണ് വ്യാഴാഴ്ച ഉച്ചക്ക് 12:30തോടു കൂടി വെടിയുതിർത്തത്. മൂന്ന് ഹെഡ് കോൺസ്റ്റബിൾമാരും ഒരു അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറുമാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് എസ്.പി സത്യപ്രകാശ് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അേദഹം അറിയിച്ചു. ബൽവീർ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മാസത്തെ യോഗ കോഴ്സ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതായിരുന്നു ബൽബീർ സിങ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.