മണിപ്പൂർ കലാപം: ബിഹാറിലെ ബി.ജെ.പി വക്താവ് പാർട്ടി വിട്ടു

പട്ന: ബിഹാറിലെ ബി.ജെ.പി വക്താവ് വിനോദ് ശർമ പാർട്ടി വിട്ടു. മണിപ്പൂർ കലാപം സംബന്ധിച്ച ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. മണിപ്പൂരിലെ സാഹചര്യം ഇന്ത്യയെ നാണംകെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത രാജ്യം ഞെട്ടിയ സംഭവത്തെക്കുറിച്ച്, സമാനമായ നൂറുകണക്കിന് കേസുകൾ ഉണ്ടെന്ന് പറഞ്ഞ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ വിനോദ് ശർമ വിമർശിച്ചു.

നിലപാട് വ്യക്തമാക്കി പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇത് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഈ പ്രശ്നം ഉന്നയിച്ചത് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bihar BJP leader resigns over Manipur violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.