സഭാ സമിതിയിൽ മാപ്പുപറഞ്ഞ്​ ബിധുരി; തുടർനടപടി അവസാനിപ്പിക്കാൻ നീക്കം

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ൽ ബി.​എ​സ്.​പി​യി​ലെ ഡാ​നി​ഷ്​ അ​ലി​യെ ലോ​ക്സ​ഭ​യി​ൽ അ​ധി​ക്ഷേ​പി​ച്ച ബി.​ജെ.​പി അം​ഗം ര​മേ​ശ്​ ബി​ധു​രി പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി​യി​ൽ മാ​പ്പു​പ​റ​ഞ്ഞു. ഇ​തോ​ടെ, ഇ​തു​സം​ബ​ന്ധി​ച്ച വി​ഷ​യം അ​വ​സാ​നി​ക്കു​ന്ന​താ​യി സ്പീ​ക്ക​ർ​ക്ക്​ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

ഡാ​നി​ഷ്​ അ​ലി​യു​ടെ​യും ബി​ധു​രി​യു​ടെ​യും വാ​ദ​മു​ഖ​ങ്ങ​ൾ പ്രി​വി​ലേ​ജ​സ്​ ക​മ്മി​റ്റി വ്യാ​ഴാ​ഴ്ച വെ​വ്വേ​റെ കേ​ട്ടി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​വ​മ​തി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു​വെ​ന്ന ബി.​ജെ.​പി​യു​ടെ വാ​ദ​ഗ​തി ഡാ​നി​ഷ്​ അ​ലി നി​ഷേ​ധി​ച്ചു. ഡാ​നി​ഷ്​ അ​ലി​യെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തി​ൽ മാ​പ്പു പ​റ​ഞ്ഞ ര​മേ​ശ്​ ബി​ധു​രി, മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ രാ​ജ്​​നാ​ഥ്​​സി​ങ്​ ലോ​ക്സ​ഭ​യി​ൽ നേ​ര​ത്തേ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ കാ​ര്യ​വും ക​മ്മി​റ്റി​യി​ൽ പ​റ​ഞ്ഞു.

ഇ​ത്​ മു​ൻ​നി​ർ​ത്തി വി​ഷ​യം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. സ​ഭ​യി​ലും ബി​ധു​രി മാ​പ്പു​പ​റ​ഞ്ഞേ​ക്കും. അ​തേ​സ​മ​യം, ചോ​ദ്യ​ക്കോ​ഴ വി​ഷ​യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ മ​ഹു​വ മൊ​യ്​​ത്ര​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ട്​ എ​ത്തി​ക്സ്​ ക​മ്മി​റ്റി ഉ​ട​ൻ ലോ​ക്സ​ഭ​യി​ൽ വെ​ക്കും. റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​പ്ര​കാ​രം പു​റ​ത്താ​ക്ക​ൽ പ്ര​മേ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഭ​ര​ണ​പ​ക്ഷം. ആ​ദ്യ ദി​വ​സം​ത​ന്നെ റി​പ്പോ​ർ​ട്ട്​ സ​ഭ​യി​ൽ വെ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ കാ​ര​ണം പ​റ​യാ​തെ മാ​റ്റു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Bidhuri apologized in Lok Sabha; Motion to Terminate Proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.