Posted On
date_range Updated On
date_range രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്രയെന്ന് ജയ്റാം രമേശ്
ന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനല്ല ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഭാരത് ജോഡോ യാത്ര ഒരു വ്യക്തിക്കുവേണ്ടിയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു. ഹരിയാനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
'രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനല്ല ഭാരത് ജോഡോ യാത്ര. യാത്ര ഒരു ആശയമാണ്, രാഹുൽ ഗാന്ധി യാത്രയുടെ പ്രധാന മുഖമാണ്. ഇത് ഒരു വ്യക്തിക്ക് വേണ്ടിയുള്ള യാത്രയല്ല.'- ജയ്റാം രമേശ് പറഞ്ഞു.
രാഷ്ട്രീയ സ്വേച്ഛാധിപത്യം, സാമ്പത്തിക അസമത്വം, സാമൂഹിക ധ്രുവീകരണം എന്നീ വിഷയങ്ങൾ രാഹുൽ ഗാന്ധി യാത്രയിൽ ഉന്നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാനയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര പര്യടനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.