Posted On
date_range Updated On
date_range വാക്സിൻ ഉൽപാദനം വലിയ രീതിയിൽ വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്
ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് ആശ്വാസമായി വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന്‍റെ പ്രഖ്യാപനം. ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കോവാക്സിന്റെ 70 കോടി ഡോസുകൾ പ്രതിവർഷം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പ്ലാന്‍റുകളുടെ ശേഷി ഉയർത്തിയാണ് വലിയ രീതിയിലുള്ള ഉൽപാദനം ഭാരത് ബയോടെക് നടത്തുക. ഇത് ഇന്ത്യയിലെ വാക്സിൻ ക്ഷാമത്തിന് ഒരു പരിധി വരെെയങ്കിലും പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരത് ബയോടെക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.