കൊതുകുണ്ടെന്ന്​ പരാതിപ്പെട്ടതിന്​ ഡോക്​ടറെ വിമാനത്തിൽ നിന്നും പുറത്താക്കി

ന്യൂഡൽഹി: കൊതുകുണ്ടെന്ന്​ പരാതിപ്പെട്ടതിന്​​​ ബംഗളൂരു സ്വദേശിയായ ഡോക്​ടറെ ഇൻഡിഗോ എയർലൈൻസ്​ വിമാനത്തിൽ നിന്നും പുറത്താക്കി. സൗരഭ്​ റായ്​ എന്നയാളെയാണ്​ മോശമായി പെരുമാറിയെന്ന്​ കാട്ടി യാത്ര ​െചയ്യാനനുവദിക്കാതെ പുറത്താക്കിയത്​. 

അതേസമം ഇൻഡിഗോയുടെ ജീവനക്കാർ ത​ന്നോട്​ മോശമായി പെരു​മാറിയെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഹാർട്ട്​ സർജനായ സൗരഭ്​ റായ്​ ആരോപിച്ചു. വിമാനം നിറയെ കൊതുകായിരുന്നു​. ഇതേകുറിച്ച്​ പരാതിപ്പെട്ടതോടെ തന്നെ ക്രൂരമായി മർദ്ദിച്ച്​ വിമാനത്തിൽ നിന്നും പുറത്താക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഖ്​നൗവിൽ നിന്നും ബംഗളൂരുവിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 541 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു സൗരഭ്​ റായ്​. 

സൗരഭ്​ റായ്​യുടെ ആരോപണത്തെ അനുകൂലിച്ച്​ സഹയാത്രക്കാരും രംഗത്തെത്തി. 

വിമാനത്തിൽ പ്രവേശിച്ചയുടനെ അകത്ത്​ കൊതുകുണ്ടെന്ന്​ പറഞ്ഞ്​ സൗരഭ് ​ ക്ഷുഭിതനായി സംസാരിച്ചെന്നും മോശമായ വാക്കുകളുപയോഗിച്ചെന്നും ഇൻഡിഗോ എയർലൈൻസ്​ ട്വിറ്ററിൽ കുറിച്ചു. വിമാനത്തിന്​ കേടുപാട്​ ​വരുത്താൻ സൗരഭ്​ റായ്​ മറ്റ്​ യാത്രക്കാരെ പ്രേരിപ്പിച്ചു. ഇയാൾ ‘ഹൈജാക്ക്’​ എന്ന വാക്കുപയോഗിച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയായിരുന്നു. അദ്ദേഹമാണ്​ സൗരഭിനെ പുറത്താക്കാൻ തീരുമാനിച്ചതെന്നും അവർ ട്വിറ്ററിലൂടെ വ്യക്​തമാക്കി.

യാത്ര​ക്കാരെ മർദ്ദിച്ചതിനും അവരോട്​ മോശമായി പെരുമാറിയതിനും ഇൻഡിഗോ എയർലൈൻസ്​ മുമ്പും പഴ​ി കേട്ടിട്ടുണ്ട്​. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ ജോലിക്കാർ ചേർന്ന്​ മധ്യവയസ്​കനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ​ൈവറലാവുകയും കമ്പനിക്കെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്​തിരുന്നു

.Full View

Tags:    
News Summary - Bengaluru Doctor Complained About Mosquitoes, Removed From IndiGo Flight-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.