Posted On
date_range Updated On
date_range ലോക്ക്ഡൗൺ: പാൽ വാങ്ങാൻ പോയ യുവാവ് പൊലീസ് മർദനമേറ്റ് മരിച്ചതായി പരാതി
കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയിൽ പാൽ വാങ്ങാൻ പുറത്തേക്കിറങ്ങിയ യുവാവ് പൊലീസ് മർദനമേറ്റ് മരിച്ചതായി റ ിപ്പോർട്ട്. ഹൗറ സ്വദേശിയായ ലാല്‍സ്വാമി എന്നയാളാണ് മരിച്ചത്.
ബുധനാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് തെരുവില്‍ കൂട്ടംകൂടിയ ആളുകൾക്ക് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. ഈ സമയത്ത് പാൽവാങ്ങുന്നതിന് തെരുവിലിറങ്ങിയ ലാലിനും മർദനമേറ്റുവെന്ന് ഭാര്യ വെളിപ്പെടുത്തി. റോഡിൽ കുഴഞ്ഞു വീണ ലാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ ലാത്തിയടിയേറ്റല്ല ലാല്‍ മരിച്ചതെന്നാണ് പൊലീസിൻെറ വാദം. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
പശ്ചിമ ബംഗാളില്‍ ഇതുവരെ 10 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.