Posted On
date_range Updated On
date_range ആധാർ ബന്ധിപ്പിക്കുന്നതിനെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
നേരത്തെ, തെൻറ മൊബൈൽ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. തെൻറ നമ്പർ റദ്ദാക്കാൻ കേന്ദ്ര സർക്കാറിനെയും മൊബൈൽ സേവനദാതാക്കളെയും മമത വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ആധാറിനെതിരെ നിയമ പോരാട്ടത്തിന് ബംഗാൾ സർക്കാർ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.