പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഓഫിസ് സെക്രട്ടറിയും പവർ ഡെവലപ്മെന്റ് കോർപറേഷന്റെ ചീഫ് മാനേജിങ് ഡയറക്ടറുമായ പി.ബി. സലീമിനു മുഖ്യമന്ത്രി മമത ബാനർജി മെഡൽ സമ്മാനിക്കുന്നു
Posted On
date_range Updated On
date_range പി.ബി. സലീമിന് ബംഗാൾ മുഖ്യമന്ത്രിയുടെ മെഡൽ
മൂവാറ്റുപുഴ: മികച്ച പൊതുസേവനത്തിനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ മെഡൽ മൂവാറ്റുപുഴ സ്വദേശിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. പി.ബി. സലീമിന്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഓഫിസിലെ പ്ലാനിങ് ആൻഡ് മോണിറ്ററിങ് സെക്രട്ടറിയും ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് സി.എം.ഡിയുമാണ് സലീം.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി മെഡൽ നൽകി. ബംഗാൾ കേഡർ ഐ.എ.എസ് ഓഫിസറായ സലീം നേരത്തേ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.