സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥ; പാർട്ടിവിട്ട് വനിത നേതാവ്

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് ആരോപിച്ച് വനിത നേതാവ് പാർട്ടി വിട്ടു. സൈറ പർവീണാണ് പാർട്ടിയിൽ നിന്നും രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണെന്ന് വാർത്താസമ്മേളനത്തിൽ അവർ ആരോപിച്ചു.

സന്ദേശ്ഖാലി സംഭവത്തിൽ ഇരയായ സ്​ത്രീക്കൊപ്പം നിൽക്കാനാണ് താൻ ശ്രമിച്ചത്. താൻ സത്യത്തിന് വേണ്ടിയാണ് നിലക്കൊണ്ടത്. പിന്നീടാണ് ഇതെല്ലാം ബി.ജെ.പി തിരക്കഥയാണെന്ന് തനിക്ക് മനസിലായത്. തിരക്കഥ, മൊബൈൽ, മീഡിയ, പണം എന്നിവ ഉപയോഗിച്ചാണ് അവർ ഇത് ചെയ്തത്. എല്ലാത്തിനും നിർദേശങ്ങൾ നൽകിയത് ബി.ജെ.പി നേതാക്കളാണെന്നും പർവീൺ ആരോപിച്ചു.

ബി.ജെ.പിയുടെ പോരാട്ടം തൃണമൂൽ കോൺഗ്രസിന് എതിരെയാണ്. പക്ഷേ തൃണമൂൽ കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും കൂടുതൽ അറിഞ്ഞപ്പോൾ അവർ തെറ്റ് ചെയ്യില്ലെന്ന് മനസിലായി. അതോടെ താൻ തൃണമൂലിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നെന്ന് പർവീൺ പറഞ്ഞു. സന്ദേശ്ഖാലിയിലെ ​പല തെളിവുകളും ബി.ജെ.പി വ്യാജമായി സൃഷ്ടിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു

സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും അനുയായികളും ഭൂമി തട്ടിപ്പും ലൈംഗികാതിക്രമവും നടത്തിയെന്നാണ് പരാതി. പിന്നീട് കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സന്ദേശ്ഖാലി സംഭവം ബി.ജെ.പി തിരക്കഥയാണ് നേതാവ് തന്നെ പറയുന്ന വിഡിയോയും പുറത്ത് വന്നിരുന്നു.

Tags:    
News Summary - Bengal BJP leader quits, accuses party of 'scripting' Sandeshkhali incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.