ഐസ്വാള്‍: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിട്ടില്ലെന്ന് രാജ്‌നാഥ് സിങ് വിശദീകരിച്ചു. രാജ്നാഥിെൻറ സന്ദർശനത്തിന് മുന്നോടിയായി െഎസ്വാളിൽ പ്രദേശിക പാർട്ടി വൻ ബീഫ് പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന് മേൽ യാതൊരുവിധ നിയന്ത്രണവും സർക്കാർ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞിരുന്നു.
ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിൽ കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നാരോപിച്ച് സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാജ്നാഥിെൻറ പ്രതികരണം. തിങ്കളാഴ്ച മേഘാലയ നിയമസഭ സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷ പിന്തുണയോടെ പ്രമേയവും പാസാക്കിയിരുന്നു.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി തിങ്കളാഴ്ചയാണ് രാജ്നാഥ സിങ് മിസോറമിലെത്തിയത്. സുരക്ഷ സംബന്ധിച്ച് അദ്ദേഹം നാല് വടക്കു-കിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.
സർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് മേഘാലയിലെ രണ്ട് മുതിര്‍ന്ന് ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.