Posted On
date_range Updated On
date_range റിഷഭ് പന്തിന്റെ ചികിത്സ മുംബൈയിലേക്ക് മാറ്റുന്നു
ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ചികിത്സ മുംബൈയിലേക്ക് മാറ്റുന്നു. ബി.സി.സി.ഐയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ ഡെറാഡൂണിലാണ് പന്ത് ചികിത്സയിൽ കഴിയുന്നത്.
ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ഉളളത്. അദ്ദേഹത്തെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിലേക്കാവും മാറ്റുക. പന്തിന്റെ മുട്ടിനും വലത് കൈത്തണ്ടക്കും പരിക്കേറ്റിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ അപകടത്തിൽ പന്തിന്റെ കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. യാത്രക്കിടെ പന്ത് ഉറങ്ങി പോയതാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് നിഗമനം. കാറിന്റെ ചില്ല് തകർത്താണ് പന്തിനെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.