Posted On
date_range Updated On
date_range നെഞ്ചുവേദന: സൗരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ
കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് താരത്തിനെ കൊൽക്കത്തയിലെ അപ്പോളോ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ മാസമാദ്യം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലിയെ ഏതാനും ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തിരുന്നു. ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയമാക്കിയ താരം വീട്ടിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.