Posted On
date_range Updated On
date_range ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുൈനറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) നേതൃത്വത്തില്‍ രാജ്യവ്യാപകമായി ചൊവ്വാഴ്ച ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, വര്‍ധിപ്പിച്ച സേവന നിരക്കുകള്‍ കുറക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കുക, സ്വകാര്യവത്കരിക്കാനും ലയനത്തിനുമുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ജി.എസ്.ടിയുടെ പേരിെല സര്‍വിസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. പണിമുടക്കില്‍ പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുമെന്ന് യു.എഫ്.ബി.യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.