ബംഗ്ലാദേശുകാരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നു -എഴുത്തുകാരി ഷർബാരി സൊഹ്​റ അഹമ്മദ്​

കൊൽക്കത്ത: ഇന്ത്യക്കാരെ പോലെ ബംഗ്ലാദേശുകാരുടെയും പൂർവ്വികർ ഹിന്ദുക്കളായിരുന്നുവെന്ന്​ എഴുത്തുകാരി ഷർബാരി സൊഹ്​റ അഹമ്മദ്​. ബംഗ്ലാദേശുകാർക്ക്​ അവരുടെ ഹിന്ദു പാരമ്പര്യത്തെ നിരാകരിക്കാൻ കഴിയില്ല. അവരുടെ പൂർവ്വികർ ഹിന്ദുക്കൾ തന്നെയായിരുന്നു. ഇസ്​ലാം മതം പിന്നീടാണെത്തിയതെന്നും ഷർബാരി പറഞ്ഞു. ​

ബംഗ്ലാദേശികൾക്ക്​ ഇന്ത്യക്കാരിൽ നിന്നും വ്യത്യാസങ്ങളല്ല, സാദൃശ്യങ്ങളാണ്​ കൂടുതലുള്ളത്​. എന്നാൽ ഇന്ന്​ ബംഗ്ലാദേശികൾ അവരുടെ ഹിന്ദുത്വ വേരുകൾ മറക്കാൻ ശ്രമിക്കുകയാ​ണെന്നും ഷർബാനി വാർത്താ ഏജൻസിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു​.

ബംഗ്ലാദേശിലെ ഇസ്​ലാം മതമാണ്​ ത​​​െൻറ ആദ്യ നോവൽ ‘ഡസ്​റ്റ്​ അണ്ടർ ഹേർ ഫീറ്റ്​’ ന്​ പ്രേരണയായത്​​. 1940 കളിലെ കൊൽക്കത്തയെ അടിസ്ഥാനമാക്കിയാണ്​ അത്​ എഴുതിയിരിക്കുന്നത്​. അന്നത്തെ ബ്രിട്ടീഷ്​ കോളനിവത്​കരണവും വർഗീയതയുമാണ്​ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്​. 1946ൽ കൊൽക്കത്തയിലുണ്ടായ വർഗീയ കലാപത്തി​​െൻറ ദൃക്​സാക്ഷിയായി ജീവിച്ച വ്യക്തിയാണ്​ ത​​െൻറ മാതാവെയെന്നും ഷർബാരി കൂട്ടിച്ചേർത്തു.

ധാക്കയിൽ ജനിച്ചുവളർന്ന ഷർബാരി തീവ്രമത നിലപാടുകാരുടെ എതിർപ്പിനെ തുടർന്ന്​ യു.എസിലേക്ക്​ കുടിയേറുകയായിരുന്നു.

Tags:    
News Summary - Bangladeshis are originally Hindus: Author Sharbari Zohra Ahmed - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.