ബം​ഗ​ളൂ​രുവിൽ ബ​ന്ദ് തുടങ്ങി

ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ടി​ന് ക​ർ​ണാ​ട​ക 5000 ഘ​ന​യ​ടി കാ​വേ​രി ജ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന കാ​വേ​രി വാ​ട്ട​ർ മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി (സി.​ഡ​ബ്ല്യു.​എം.​എ) ഉ​ത്ത​ര​വി​നെ​തി​രെ ബം​ഗ​ളൂ​രു​വി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം​ചെ​യ്ത ബ​ന്ദ് തുടങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ബ​ന്ദ്. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ബി.​ജെ.​പി, ജെ.​ഡി.​എ​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി​ക​ളും ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

സ​ർ​ക്കാ​ർ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബി.​എം.​ടി.​സി​യും ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യും ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ബ​സ് സ​ർ​വി​സി​നെ​യും ബാ​ധി​ക്കും. ക​ർ​ണാ​ട​ക ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യു​ടെ​യും പി​ന്തു​ണ​യു​ള്ള​തി​നാ​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കും. അ​തേ​സ​മ​യം, ന​മ്മ മെ​ട്രോ സ​ർ​വി​സു​ക​ൾ പ​തി​വു​പോ​ലെ ഉ​ണ്ടാ​കു​മെ​ന്ന് ബാം​ഗ്ലൂ​ർ മെ​ട്രോ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി.​എം.​ആ​ർ.​സി.​എ​ൽ) അ​റി​യി​ച്ചു.

അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സി​ങ് ഹോ​മു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - Bangaluru bandh started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.