ലഹരി കച്ചവടക്കാരന്റെ വീടും കാറും കണ്ടുകെട്ടി പൊലീസ്

ശ്രീനഗർ: ലഹരിക്കടത്തുകാരന്റെ സ്വത്തു വകകൾ കണ്ടുകെട്ടി ജമ്മു കശ്മീരിലെ ബന്ദിപ്പുര പൊലീസ്. 1985ലെ എൻ.ഡി.പി.എസ് ആക്ടിനു കീഴിൽ സെക്ഷൻ 68 എഫ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയത്.

13.62 ലക്ഷം ഏകദേശ വിലവരുന്ന 696.69 ചതുരശ്ര അടിയുള്ള ഒറ്റ നിലവീടും കാറുമാണ് കണ്ടു കെട്ടിയത്. ബന്ദിപ്പൊരയിലെ കലൂസയിൽ താമസിക്കുന്ന നാസിർ അഹമദ് ഭട്ടിനെതിരെയാണ് പൊലീസ് നടപടി. കണ്ടുകെട്ടിയ ഭൂമിയുടെ കൈമാറ്റം വിലക്കുന്ന നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. ഇത്തരത്തിൽ കണ്ടുകെട്ടിയ ഭൂമി ആർക്കും വിൽക്കാനോ പാട്ടത്തിന് നൽകാനോ കഴിയില്ല.

ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയുള്ള ബന്ദിപ്പൊര പൊലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഭൂമി കണ്ടുകെട്ടൽ

Tags:    
News Summary - Bandipora Police attaches property of drug peddler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.