പാകിസ്താനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ന്യൂഡൽഹി: പാകിസ്താനെ ഇന്ത്യ വിശ്വസിക്കരുതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ). പാകിസ്താന് എതിരായി ഇന്ത്യ സ്വീകരിക്കുന്ന ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്നും ബി.എല്‍.എ പറഞ്ഞു. ബലൂചിസ്താൻ പ്രത്യേക പ്രവിശ്യക്ക് സ്വയം ഭരണാവകാശം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘടനയാണ് ബി.എല്‍.എ. സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്താന്‍ പറയുന്നത് വിശ്വസിക്കരുത്. അതെല്ലാം യുദ്ധതന്ത്രങ്ങളും വഞ്ചനയും താൽക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബി.എല്‍.എ പ്രസ്താവിച്ചു. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താനെ നേരിടുമെന്നും ബി.എല്‍.എ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയി. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം നടക്കുമ്പോൾ പാകിസ്താന്‍ ആര്‍മിക്ക് നേരെ നിരവധി ആക്രമണങ്ങൾ കഴിഞ്ഞ ആഴ്ച ബി.എല്‍.എ നടത്തിയിരുന്നു.

പാകിസ്താന്‍ ആര്‍മി സൈറ്റുകളും ഇന്റലിജന്‍സ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യം വച്ച് തങ്ങള്‍ 71 ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബി.എല്‍.എയുടെ അവകാശവാദം. ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂര്‍ണമായി തള്ളുന്ന ബി.എല്‍.എ തങ്ങള്‍ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

Tags:    
News Summary - Baloch Liberation Army tells India not to trust Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.