ന്യൂഡൽഹി: ബാബരി ഭൂമി തർക്കം തീർക്കാൻ ശരീഅത്തല്ല, രാജ്യത്തിെൻറ നിയമമാണ് നോക്കേണ ്ടെതന്ന് സുന്നി വഖഫ് ബോർഡ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സുപ്രീംകോടതി നിയോ ഗിച്ച മധ്യസ്ഥർ രണ്ടാമത് നടത്തുന്ന മധ്യസ്ഥ ചർച്ചയോട് സഹകരിക്കില്ലെന്ന് ഹിന ്ദുപക്ഷത്തെ രാം ലല്ലയും അറിയിച്ചു.
നിർമോഹി എന്നാൽ മോഹമില്ലാത്ത എന്നാണ് അർഥമെ ന്നും എന്നാൽ ഇൗ കേസിൽ ഹരജി സമർപ്പിച്ചതോടെ അവർ സ്വന്തം ആത്മീയ അടിത്തറ നിരാകരിച്ച ിരിക്കുകയാണെന്നും സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ നിസാം പാഷ വാദിച്ചു. ബാബർ ചക്രവർത്തി ഭരിച്ചത് ശരീഅത്ത് നിയമ പ്രകാരമാണെന്ന് അനുമാനിക്കാനാവില്ല. ഇസ്ലാമിൽ പള്ളിയെന്ന ആശയം സാംസ്കാരികകേന്ദ്രംകൂടി ഉൾക്കൊള്ളുന്നതാണ്. അതിനാൽ നിയമം ലംഘിച്ചാണ് ബാബർ പള്ളി നിർമിച്ചത് എന്ന് പറയുന്നതിലർഥമില്ല. ഭൂതകാലത്ത് നടന്ന കീഴടക്കലുകളുടെയും യുദ്ധങ്ങളുടെയും അത് വരുത്തിവെച്ച നാശങ്ങളുടെയും ധാർമികത നോക്കുന്നതിലർഥമില്ല. അന്നത്തെ പരമാധികാരത്തിൽനിന്നെല്ലാം നാം ഏറെ മുന്നോട്ടുപോയെന്നും അദ്ദേഹം വാദിച്ചു.
ബാബരി ഭൂമി കേസിൽ രണ്ടാമത് തുടങ്ങിയ മധ്യസ്ഥനീക്കവുമായി സഹകരിക്കില്ലെന്ന് രാം ലല്ലയുടെ അഭിഭാഷകൻ വൈദ്യനാഥൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. ഒക്ടോബർ 18ന് അന്തിമ വാദം അവസാനിപ്പിക്കുമെന്നും അത് ചിലപ്പോൾ ഒരു ദിവസം നേരേത്ത 17ലേക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. ഇവിടെ ബാബർ ഒരു പാപിയായിരുന്നോ എന്ന് തങ്ങൾ പരിശോധിക്കുന്നില്ലെന്ന് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
സ്വത്തുക്കളുടെ മതേതരമായ ഉപയോഗത്തിനുള്ള നിയമം ബാബർ പാലിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള നിയമം ഭൂമിയുടെ ഉപയോഗത്തിൽ ബാബർ പാലിച്ചിരുേന്നാ എന്നുമറിയണമെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞപ്പോൾ ബാബർ ഒരു പരമാധികാരിയായിരുന്നുവെന്നും ഖുർആൻ ആയിരുന്നില്ല അക്കാലത്തെ നിയമമെന്നും പാഷ കൂട്ടിച്ചേർത്തു. ശരീഅത്ത് നിയമം അനുസരിച്ചല്ല, രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന നിയമം അനുസരിച്ചാണ് ഇൗ കേസ് തീർപ്പാക്കേണ്ടതെന്നും പാഷ വാദിച്ചു.
1885ൽ ബാബരി ഭൂമിയിൽ അവകാശവാദമുന്നയിച്ച് കേസ് നൽകിയ ഹിന്ദു കക്ഷികൾതന്നെയാണ് ഇപ്പോഴത്തെ കേസിലും കക്ഷികളെന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ശേഖർ നാഫഡേ വാദിച്ചു. ഇൗ ഭൂമി ക്ഷേത്രമുണ്ടാക്കാൻ വേണമെന്നായിരുന്നു അന്നുമുള്ള കേസ്. അന്ന് തള്ളിയ ഹരജിയായതിനാൽ ഇപ്പോൾ അതേ വാദമുന്നയിച്ച് സമർപ്പിച്ച ഹരജിയും തള്ളണമെന്നും നാഫഡേ വാദിച്ചു. സുന്നീപക്ഷത്തിെൻറ വാദത്തിനുശേഷം ഹിന്ദുപക്ഷത്തെ അഭിഭാഷകരായ പരാശരനും ൈവദ്യനാഥനും തങ്ങളുെട വാദം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.