പ്രകൃതിവിരുദ്ധ പീഡനം;​ ആൾദൈവം അറസ്​റ്റിൽ

കോട്ട (രാജസ്​ഥാൻ): കൗമാരക്കാരായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും 20 വയസ്സുകാര​െന ആത്മഹത്യക്ക്​ പ്രേരിപ്പിക്കുകയുംചെയ്​ത കുറ്റത്തിന്​ ആൾദൈവം അറസ്​റ്റിൽ. ശക്തി, ജഗദംബ ദേവിയുടെ അവതാരമാ​െണന്ന്​ അവകാശപ്പെടുന്ന കുൽദീപ്​ സിങ്​ ഝാല (38) എന്ന ജഗദംബ ബാബയാണ്​ ചൊവ്വാഴ്​ച അറസ്​റ്റിലായത്​.

കഴിഞ്ഞ ഫെബ്രുവരി 19നാണ്​​ യുവരാജ്​ സിങ്​(20)എന്ന യുവാവ്​ ആത്മഹത്യ ചെയ്​തത്​. യ​ുവരാജി​​​െൻറ പിതാവ്​ ബാബക്കെതി​രെ ആത്​മഹത്യാപ്രേരണ കുറ്റത്തിന്​ പരാതി നൽകിയിരുന്നു. യുവാവി​​​െൻറ വിവാഹം ഉറപ്പിച്ചതറിഞ്ഞ ബാബ ഇയാളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയിരുന്നത്രേ. ബാബ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി ചില യുവാക്കൾ പൊലീസിന​്​ മൊഴി കൊടുത്തിട്ടുണ്ട്​.

നൂറുകണക്കിന്​ അനുയായികളുള്ള ബാബ വർഷത്തിലൊരിക്കൽ നവരാത്രി ദിനത്തിൽ​ സ്​ത്രീവേഷധാരിയായി നഗരത്തിലൂടെ ​േഘാഷയാത്രയും സംഘടിപ്പിക്കാറുണ്ട്​.

Tags:    
News Summary - Baba arrested for sodomy and abetting suicide-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.