Posted On
date_range Updated On
date_range ആലംഗീറായി സ്വയം വിശേഷിപ്പിച്ച ഔറംഗസീബ് അടക്കം ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലെന്ന് അമിത് ഷാ
റായ്ഗഡ്: ആലംഗീറെന്ന് (വിശ്വ വിജയി) സ്വയം വിശേഷിപ്പിക്കുകയും ജീവിതം മുഴുക്കെ മറാത്തകളോട് സമരം ചെയ്യുകയും ചെയ്ത ഔറംഗസീബ് പരാജിതനായി മഹാരാഷ്ട്രയിൽ തന്നെ അടക്കപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്രപതി ശിവാജിയുടെ 345ാം ചരമദിനത്തിൽ അദ്ദേഹത്തിന്റെ ധീരതയെ വാഴ്ത്തുന്നതിനിടെയായിരുന്നു പരാമർശം.
ശിവാജിയെ സംസ്ഥാനത്തിന്റെ മാത്രമാക്കരുത്. അദ്ദേഹം കാണിച്ച നിസ്തുലമായ ഇച്ഛാശക്തിയും ധീരതയും രാജ്യത്തെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം മുഗൾ ഭരണത്തെ പരാജയപ്പെടുത്തിയയാളാണെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.