കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 മരണം

കൊൽക്കത്ത: നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. മെച്ചുവപാറ്റിയിലാണ് തീപിടിത്തമുണ്ടായത്. റിതുരാജ് ഹോട്ടലിൽ രാത്രി 8.15ഓടെയായിരുന്നു സംഭവം. തീപിടിത്തത്തെ തുടർന്ന് ജനലുകളിലൂടെയും മറ്റ് രക്ഷപ്പെടാൻ ശ്രമിച്ച പലർക്കും പരിക്കേറ്റിട്ടുണ്ട്.

കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രത്തിന് സമീപത്താണ് തീപിടിത്തമുണ്ടായ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.14 മൃതദേഹങ്ങളാണ് ഹോട്ടലിൽ നിന്ന് കണ്ടെത്തിയതെന്ന് മനോജ് കുമാർ വർമ്മ പറഞ്ഞു. രക്ഷാപ്രവർത്തകരെത്തി നിരവധി പേരെ മോചിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിരീക്ഷണം അധികൃതർ തുടരണമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുംദാർ പറഞ്ഞു. രക്ഷാപ്രവർത്തനം സംസ്ഥാന സർക്കാർ ഏത്രയുംപെട്ടെന്ന് പൂർത്തിയാക്കണം. എല്ലാ സഹായവും പരിക്കേറ്റവർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് പശ്ചിമബംഗാൾ കോൺഗ്രസും രംഗത്തെത്തി. ഹോട്ടലിന് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്ന ആരോപണമാണ് കോൺഗ്രസ് രംഗത്തെത്തി. പാർട്ടി അധ്യക്ഷൻ സുഭാൻകർ സർക്കാറാണ് വിമർശനം ഉന്നയിച്ചത്. കൊൽക്കത്ത കോർപറേഷൻ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - At Least 14 Killed As Blaze Erupts At Rituraj Hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.