Posted On
date_range Updated On
date_range ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന്
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്ര, ബിഹാർ, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നവംബർ ആറിനാണ് ഫലപ്രഖ്യാപനം.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച്, ഹരിയാനയിലെ ആദംപൂർ, തെലങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോല ഗോക്രന്നനാഥ്, ഒഡീഷയിലെ ധാംനഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബർ ഏഴിന് തെരഞ്ഞെടുപ്പുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും പൊരുമാറ്റ ചട്ടം ഉടൻ പ്രാബല്യത്തിൽ വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശപത്രിക ഒക്ടോബർ 14 വരെ സമർപ്പിക്കാം. ഒക്ടോബർ 17ആണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.