Posted On
date_range Updated On
date_range അസം റൈഫിൾസ് സൈനികൻ സഹപ്രവർത്തകന് നേരെ വെടിയുതിർത്തു; സംഭവം മണിപ്പൂരിൽ, ആറു പേർക്ക് പരിക്ക്
ഇംഫാൽ: അസം റൈഫിൾസ് സൈനികൻ സഹപ്രവർത്തകന് നേരെ വെടിയുതിർത്തു. ആറു പേർക്ക് പരിക്കേറ്റു. ഇവരെ ചുരതാന്ദ്പൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെക്കൻ മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള അസം റൈഫിൾസ് ബറ്റാലിയനിലാണ് അനിഷ്ട സംഭവം നടന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമവല്ല.
പരിക്കേറ്റ സൈനികർ മണിപ്പൂർ സ്വദേശികളല്ലെന്നാണ് ലഭിക്കുന്ന വിവരം. അ റൈഫിൾസ് ഇൻസ്പെടറേറ്റ് ജനറൽ സംഭവം മാധ്യമങ്ങളെ അറിയിച്ചത്. നിലവിലെ സംഘർഷങ്ങളുമായി വെടിവെപ്പിന് ബന്ധമില്ലെന്നും അന്വേഷണത്തിന് അസം റൈഫിൾസ് ഉത്തരവിട്ടിട്ടുണ്ടെന്നും ഇൻസ്പെടറേറ്റ് ജനറൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.