Posted On
date_range Updated On
date_range ബലാത്സംഗം ശ്രമം; അസമിൽ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഹൊജയ്: അസമില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഹൊജയ് ജില്ലയിലാണ് സംഭവം. ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷന്‍ കമറുല്‍ ഹോഖു ചൗധരിയാണ് അറസ്റ്റിലായത്.
ബലാത്സംഗം, ശിക്ഷാര്‍ഹമായ കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തി ലങ്ക പൊലീസാണ് കമറുലിനെതിരെ കേസെടുത്തിരിക്കുന്നത്.
മേയ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹായത്തിനായി കമറുൽ ഹോഖിെൻറ വീട്ടിലെത്തിയ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതിയെ ശങ്കര്‍ദേവ് നഗര്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കമറുലിൻെറ പാര്‍ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി അസം ബി.ജെ.പി പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.