അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം: കേസുകള്‍ പിന്‍വലിച്ചു

ദിസ്പൂര്‍: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. സംസ്ഥാനനങ്ങള്‍ തമ്മില്‍ വ്യാഴാഴ്ച നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് തീരുമാനം.

അസം ഉദ്യോഗസ്ഥര്‍ക്കും 200 പൊലീസുകാര്‍ക്കുമെതിരായ കേസ് പിന്‍വലിക്കാന്‍ മിസോറാം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ, മിസോറാം പൊലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.

എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുന്നതായി ഇരു മുഖ്യമന്ത്രിമാരും ട്വീറ്റിലൂടെയും വ്യക്തമാക്കി.

ജൂലൈ 26ലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പിന്നാലെയാണ് തര്‍ക്ക പരിഹാര നീക്കം ഉണ്ടായത്. അസം മുഖ്യമന്ത്രിക്കെതിരെയും മിസോറാം എം.പി കെ. വന്‍ലാല്‍വേനയ്‌ക്കെതിരെയും അടക്കമായിരുന്നു കേസുകള്‍.

വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചക്കായി രണ്ട് മന്ത്രിമാരെ ഐസ്വാളിലേക്ക് അയക്കുമെന്ന് അസം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Assam and Mizoram CMs order withdrawal of cases on border clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.