Posted On
date_range Updated On
date_range ബി.ജെ.പി നേതാവ് അശോക് തൻവർ വീണ്ടും കോൺഗ്രസിൽ
ചണ്ഡീഗഢ്: ഹരിയാനയിൽ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രമുള്ളപ്പോൾ ബി.ജെ.പിക്ക് തിരിച്ചടി നൽകി മുതിർന്ന നേതാവും മുൻ എം.പിയുമായ അശോക് തൻവർ കോൺഗ്രസിൽ ചേർന്നു.
നാളെ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ദലിത് നേതാവായ തൻവറിന്റെ പാർട്ടി പ്രവേശം കോൺഗ്രസിന് ഗുണകരമാകും.
രാഹുൽ ഗാന്ധിയുടെ റാലിയിലാണ് ഇദ്ദേഹം വീണ്ടും കോൺഗ്രസിലെത്തിയത്. രാഹുൽ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അശോക് തൻവർ സ്റ്റേജിലെത്തിയപ്പോൾ അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെന്ന പ്രഖ്യാപനമുണ്ടാവുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.