Posted On
date_range Updated On
date_range അരുൺ ജെയ്റ്റ്ലി ചികിത്സക്കായി അമേരിക്കയിലേക്ക്
ന്യൂഡൽഹി: വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടുന്നതിനായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി അമേരിക്കയിലേക്ക ് പോയി. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്ലി വിദഗ്ധ ചികിത്സക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിന് മുമ്പ് അദ്ദേഹം തിരിച്ചെത്തും. ജെയ്റ്റ്ലി അവതരിപ്പിക്കുന്ന ആറാമത് ബജറ്റാണ് ഇത്.
നേരത്തെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് ജെയ്റ്റ്ലി ചികിത്സ തേടിയിരുന്നത്. 2018 മേയ് 14 ന് അദ്ദേഹം വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. അന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനകാര്യ വകുപ്പിെൻറ അധിക ചുമതല നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.