Posted On
date_range Updated On
date_range അരുൺ ജെയ്റ്റ്ലി വീണ്ടും ധനമന്ത്രിയായി ചുമതലയേൽക്കും
ന്യൂഡൽഹി: കേന്ദ്രനധകാര്യമന്ത്രിയായി അരുൺ ജെയ്റ്റ്ലി വീണ്ടും ചുമതലയേൽക്കും. ഇൗ മാസം തന്നെ ജെയ്റ്റ്ലി ധനമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ജെയ്റ്റ്ലിക്ക് ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്ന മൂന്നു മാസത്തെ വിശ്രമം ആഗസ്റ്റിൽ അവസാനിക്കുകയാണ്.
നോർത്ത് ബ്ലോക്കിലെ ഒന്നാം നിലയിലുള്ള ഒാഫീസിലെത്തിയാവും ജെയ്റ്റ്ലി വീണ്ടും ചുമതലയേൽക്കുക. ജെയ്റ്റ്ലിക്ക് അണുബാധയുണ്ടാകാതിരിക്കാൻ പ്രത്യേക സൗകര്യങ്ങളാണ് ഒാഫീസിൽ ഒരുക്കിയിരിക്കുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് ജെയ്റ്റ്ലി താൽക്കാലികമായി ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നത്.
ജെയ്റ്റ്ലി ഇല്ലാതിരുന്ന സമയത്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനവകുപ്പിെൻറ അധിക ചുമതല നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.