'നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം'; ഉദയ്പൂർ കൊലയെ അപലപിച്ച് ഉവൈസി

ഹൈദരാബാദ്: ഉദയ്പൂർ കൊലപാതകത്തെ ശക്തമായി അപലപിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലപാതകം തടയുന്നതിൽ വീഴ്ച വരുത്തിയ രാജസ്ഥാൻ പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'ഉദയ്പൂർ സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാജസ്ഥാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു... മൗലികവാദം വ്യാപിക്കുകയാണ്... നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, സസ്പെൻഷൻ മാത്രം മതിയാകില്ല' -ഉവൈസി ഭോപ്പാലിൽ മാധ്യമങ്ങളോട് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് തയ്യൽകടക്കാരനായ കനയ്യ ലാലിനെ രണ്ടുപേർ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ കൊലപാതകികളെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ ശരക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Arrest Nupur Sharma’: Owaisi on Udaipur killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.