Posted On
date_range Updated On
date_range ജാമ്യം നിഷേധിച്ച ബോംബെ ഹൈകോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈകോടതി വിധിക്കെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ദീപാവലി അവധിയായിട്ടും പ്രത്യേകം കോടതി ചേര്‍ന്നാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നും കേസ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമുള്ള വാദം ജസ്റ്റിസുമാരായ എസ്.എസ് ഷിന്‍ഡേയും എം.എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ച് തള്ളുകയായിരുന്നു.
താത്കാലിക ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്ന അര്‍ണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് തലോജ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.