Posted On
date_range Updated On
date_range ദോക്ലാമിനു സമീപത്തെ ഗ്രാമങ്ങളിൽ നിന്ന് പ്രദേശവാസികളെ സൈന്യം ഒഴിപ്പിക്കുന്നു
ന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ-ചൈന ട്രൈജംങ്ഷനായ ദോക്ലാമിനു സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന് പ്രദേശവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യൻ ൈസന്യം നാട്ടുകാർക്ക് നിർേദശം നൽകി. ദോക്ലാമിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെയുള്ള നതാങ് ഗ്രാമത്തിൽ നിന്നാണ് ഗ്രാമവാസികളോട് ഉടൻ തെന്ന വീടൊഴിയണമെന്ന് ൈസന്യം ആവശ്യപ്പെട്ടത്.
നൂറിലേറെ പേർ ഇൗ ഗ്രാമത്തിലുണ്ട്. ഇൗ പ്രദേശത്ത് ഇന്ത്യൻ ൈസന്യം കാമ്പ് ചെയ്യുന്നതിന് ഒരുക്കം കൂട്ടുന്നുണ്ട്. പ്രശ്നങ്ങൾ ഉണ്ടായാൽ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ് പ്രദേശവാസികെള ഒഴിപ്പിച്ചതെന്ന് കരുതുന്നു. എന്നാൽ ൈസന്യം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.