ഖാസിപൊറ (ബുദ്ഗാം): കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവ വികാസങ്ങളുടെ ഞെട്ടലിലാണ് സൈ നികൻ മുഹമ്മദ് യാസിൻ ഭട്ടിെൻറ വീട്ടുകാർ. കശ്മീരിൽ തീവ്രവാദികളുടെ കനത്ത സാന്നിധ ്യമുള്ള പുൽവാമ ജില്ലയുടെ അതിർത്തിയോട് ചേർന്നുള്ള ഒരു കുന്നിൻമുകളിലാണ് ഇവരു ടെ വീട്. അവധിയിലുള്ള യാസിൻ ഭട്ടിെൻറ വീട്ടിലേക്ക് ഒരുസംഘം തീവ്രവാദികൾ ഇരച്ചെത്തിയത് കഴിഞ്ഞദിവസം രാത്രിയാണ്. യുവാവായ യാസിൻ ഭട്ടിനെ തട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിച്ചെങ്കിലും അദ്ദേഹം തന്ത്രപരമായി രക്ഷപ്പെട്ടു. ഉടൻ തിരിച്ചെത്താത്തതിനാൽ, യാസിൻ ഭട്ട് തീവ്രവാദികളുടെ കൈയിൽ പെട്ടുവെന്ന് വീട്ടുകാരും പൊലീസും കരുതി. എന്നാൽ, ശനിയാഴ്ച കാലത്ത് പ്രതിരോധ വക്താവിെൻറ പ്രസ്താവന വന്നു. യാസിൻ ഭട്ട് സുരക്ഷിതനാണെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാത്രി ഒമ്പതോടെ എത്തിയ തോക്കുധാരികൾ വീട്ടിൽ ഭീകരാന്തരീക്ഷമുണ്ടാക്കിയെന്ന് യാസിെൻറ പിതാവ് ഗുലാം മുഹമ്മദ് ഭട്ട് പറഞ്ഞു. ഇതിനിടെ, കുടുംബാംഗങ്ങളിൽ ഒരാൾ വാതിൽ തുറന്നു. അതുവഴി യാസിൻ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പുറത്തുണ്ടായിരുന്ന രണ്ടു തീവ്രവാദികൾ യാസിെൻറ പിന്നാലെ ഒാടി. ഇൗ സംഭവങ്ങൾ കണ്ട് പിതാവ് കുഴഞ്ഞ് വീണു. തൊട്ടുപിന്നാലെ പൊലീസ് എത്തി. അവരും ആദ്യം കരുതിയത് സൈനികൻ തീവ്രവാദികളുടെ ൈകയിൽ പെട്ടുവെന്നാണ്.
ഗ്രാമത്തിലുള്ളവർ യാസിെൻറ വീട്ടിൽ കൂട്ടമായെത്തി. സേന യാസിനുവേണ്ടി തിരച്ചിലും തുടങ്ങി. ഇതിനിടെ, രാത്രി ഒരു മണിയോടെ യാസിൻ നാടകീയമായി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.
പിന്നീട് യുവാവ് സൈനിക കേന്ദ്രത്തിലേക്ക് പോയി. എങ്ങനെയാണ് ഇയാൾ രക്ഷപ്പെട്ടതെന്നതിെൻറ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 2015ലാണ് യാസിൻ ജമ്മു-കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ ചേരുന്നത്. ഫെബ്രുവരി 25 മുതൽ ഇദ്ദേഹം അവധിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.