Posted On
date_range Updated On
date_range കശ്മീരിൽ വെടിവെപ്പ്: മേജറടക്കം നാല് സൈനികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കശ്മീരിൽ മേജറും ജവാൻമാരും അടക്കം നാല് പേർ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം തടയാനായി സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു.
വടക്കൻ കശ്മീരിലെ ഗുരേസിലായിരുന്നു സംഭവം. നുഴഞ്ഞുകയറ്റം തടഞ്ഞതായും രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
നിയന്ത്രണരേഖയും അതിർത്തിയും കടന്ന് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങൾ ഏതുവിധേനയും തകർക്കുമെന്ന് ശനിയാഴ്ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.