Posted On
date_range Updated On
date_range യു.പിയിൽ രണ്ട് ജവാൻമാർക്ക് ആൾക്കൂട്ട മർദ്ദനം
ലക്നോ: ഉത്തർ പ്രദേശിലെ ഭഗ്പതിൽ രണ്ട് ജവാൻമാർക്ക് ആൾക്കൂട്ട മർദ്ദനം. ഹോട്ടൽ ജീവനക്കാരുമായുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ജവാൻമാരുടെ പരാതിയിൽ ഹോട്ടലിലെ ആറ് ജീവനക്കാർ അറസ്റ്റിലായി. സംഭവത്തിൻെറ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സാധാരണ വസ്ത്രം ധരിച്ച രണ്ടു പേരെ ഒരു ഡസനോളം പേർ ചേർന്ന് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ തർക്കം തെരുവിലെത്തുകയും കൂടുതൽ ആളുകളെത്തി ജവാൻമാരെ മർദ്ദിക്കുകയുമായിരുന്നു. ഇരുവരും ചെറുത്തുനിന്നെങ്കിലും കൂടുതൽ പേരെത്തി വടി കൊണ്ടടക്കം അടിച്ച് വീഴത്തുകയായിരുന്നു. പരിക്കേറ്റ അമിത് എന്ന ജവാൻ ഭഗ്പതിലെ സമീപ ഗ്രാമവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.