അഹ്മദാബാദ്: രാജ്യത്തെ ദേശീയവാദിശക്തികളിൽ നിന്ന് രക്ഷിക്കണമെന്ന് ക്രിസ്ത്യാനികളോട് ഗാന്ധിനഗർ അതിരൂപത ആർച് ബിഷപ്പിെൻറ ആഹ്വാനം. ഗുജറാത്ത് നിയമസഭതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുേമ്പാഴാണ് രാജ്യത്തിെൻറ ജനാധിപത്യസ്വഭാവം ഭീഷണി നേരിടുകയണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതബോധം വളരുകയാണെന്നും ആർച് ബിഷപ് തോമസ് മക്വാൻ അഭിപ്രായപ്പെട്ടത്.
ബി.ജെ.പിയെ പരോക്ഷമായി ലക്ഷ്യംവെച്ചുള്ള ഇടയലേഖനത്തിൽ ഗുജറാത്ത് വോെട്ടടുപ്പിൽ വിവേചനമില്ലാതെ എല്ലാ മനുഷ്യരെയും ആദരിക്കുന്ന സ്ഥാനാർഥികളെ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ദേശീയവാദിശക്തികൾ രാജ്യത്തെ വിഴുങ്ങുന്നതിെൻറ വക്കിലാണ്. അതുകൊണ്ടുതന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. അതിെൻറ പ്രത്യാഘാതങ്ങളും പ്രകമ്പനങ്ങളും രാജ്യം മുഴുവനുമുണ്ടാകും. രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പ്രതിസന്ധിയിലാണ്. മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നു.
പള്ളികൾക്കും വിശ്വാസികൾക്കും പുരോഹിതർക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം നടക്കാത്ത ഒരുദിവസം പോലുമില്ല. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നവരും മനുഷ്യസ്നേഹികളുമായവരെ നിയമസഭയിലെത്തിക്കാൻ ക്രിസ്ത്യാനികേളാട് ആഹ്വാനം ചെയ്ത ആർച് ബിഷപ് പള്ളികളിലും കോൺവെൻറുകളിലും ഇതിനായി പ്രത്യേക പ്രാർഥനയോഗങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.