Posted On
date_range Updated On
date_range ആന്ധ്രയിൽ േവാട്ടർപട്ടികയിൽനിന്ന് മന്ത്രിയുടെ പേര് വെട്ടി
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വോട്ടർപട്ടികയിലെ പേര് വെട്ടൽ വ്യാപ കമെന്ന പരാതിക്കിടെ മന്ത്രിയും തെലുഗുദേശം പാർട്ടിയിലെ മുതിർന്ന നേ താവുമായ എൻ. മുഹമ്മദ് ഫാറൂഖിെൻറ പേരും പട്ടികയിൽനിന്ന് അപ്രത്യക്ഷമായി. തെൻറയും കുടുംബാംഗങ്ങളുടെയും പേരുകൾ വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയതായി ഫാറൂഖ് തന്നെയാണ് വ്യക്തമാക്കിയത്.
വൈ.എസ്.ആർ കോൺഗ്രസാണ് ഇതിനു പിന്നിലെന്നും മുതിർന്ന രാഷ്ട്രീയക്കാരുടെ കാര്യത്തിൽ പോലും ഇങ്ങനെ സംഭവിക്കാമെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താവുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഫാറൂഖ് കൂട്ടിച്ചേർത്തു. എട്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ഫാറൂഖ് ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.