Posted On
date_range Updated On
date_range സിഖ് വിരുദ്ധ കലാപത്തിലുൾപെട്ട ഒരു പ്രതി കൂടി അറസ്റ്റിൽ
ന്യൂഡൽഹി: 1984 ൽ കാൺപൂരിലുണ്ടായ സിഖ് വിരുദ്ധ കാലാപത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. അഞ്ച് സിഖുകാരെ വധിച്ച ഗോണ്ട സ്വദേശിയായ ദിനേശ് കുമാർ ശാസ്ത്രിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതുവരെ കാൺപൂർ കൂട്ടക്കൊലയിൽ 37 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. സെപ്റ്റംബർ 30 ന് അന്വേഷണ സംഘത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ സർക്കാർ രണ്ട് മാസം കൂടി സമയം നീട്ടി നൽകി. 2022 നവംബർ 30 വരെയാണ് കാലാവധി പുതുക്കിയത്. ഇതുവരെ ആറ് തവണയാണ് കാലാവധി നീട്ടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.