മഹാരാഷ്​ട്ര വീണ്ടും ലോക്​ഡൗണിലേക്കെന്ന്​ സാമ്​ന

മുംബൈ: കോവിഡ്​ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ മഹാരാഷ്​ട്ര വീണ്ടും ലോക്​ഡൗണിലേക്ക്​ നീങ്ങുന്നതായി സൂചന. കഴിഞ്ഞ ദിവസം മാത്രം 13,000ത്തിൽ കൂടുതൽ പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ പ്രതിദിന വർധനയിൽ ഒന്നാം സ്ഥാനത്താണ്​ മഹാരാഷ്​ട്ര. ഇതോടെയാണ്​ രോഗബാധ പിടിച്ചുനിർത്താൻ ലോക്​ഡൗൺ ഉൾപ്പടെയുള്ള നടപടികളിലേക്ക്​ മഹാരാഷ്​​്ട്ര നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​.

ശിവസേന മുഖപത്രമായ സാമ്​നയും ഇതുസംബന്ധിച്ച സൂചന നൽകി. മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണ്​. ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കണം. ലോക്​ഡൗണും ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുമെന്ന്​ സാമ്​ന എഡിറ്റോറിയലിൽ പറയുന്നു.

നേരത്തെ ജനങ്ങൾ ജനങ്ങൾ സർക്കാറിനോട്​ സഹകരിച്ചില്ലെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും നൽകിയിരുന്നു.

Tags:    
News Summary - another lockdown in maharashtra samna editorial warns amid surge in cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.