(പ്രതീകാത്മക ചിത്രം)

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഉണ്ടായിരുന്ന ‘ഉദയ്’ എന്ന ആൺ ചീറ്റയാണ് രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തതെന്ന് മധ്യപ്രദേശ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ.എസ്. ചൗഹാൻ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണ് അസുഖം ബാധിച്ച നിലയിൽ ആറ് വയസ്സുള്ള ചീറ്റയെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സെന്ററിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് നാലോടെ ചാവുകയായിരുന്നു. നാളെ വൈകീട്ട് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമേ യഥാർഥ കാരണം കണ്ടെത്താനാവൂവെന്ന് അധികൃതർ അറിയിച്ചു.

ദക്ഷിണാ​ഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നുമായി 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചിരുന്നത്. ഇതിൽ അഞ്ച് വയസ്സുള്ള ‘സാഷ’ എന്ന ചീറ്റ മാർച്ച് 27ന് രോഗം ബാധിച്ച് ചത്തിരുന്നു. അതേസമയം, കുനോ ദേശീയ പാർക്കിൽ സിയായ എന്ന ചീറ്റ കഴിഞ്ഞ ദിവസം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

Tags:    
News Summary - Another cheetah, brought from South Africa, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.