Posted On
date_range Updated On
date_range ആനി രാജക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു VIDEO
ന്യൂഡൽഹി: സി.പി.െഎ ദേശീയ കൗൺസിൽ അംഗവും എൻ.എഫ്.െഎ.ഡബ്ല്യു ജനറൽ സെക്രട്ടറിയുമായ ആനി രാജക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. പൊലീസ് നടപടിക്കിടെ കൈക്കും തലക്കും പരിക്കേറ്റ ആനിരാജയെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
4,800 കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ കട്പുത്തലി കോളനി ഒഴിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിന് എതിരെ സി.പി.െഎ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. പൊലീസ് നടപടിയെ സി.പി.െഎ കേന്ദ്ര സെക്രേട്ടറിയറ്റ് വിമർശിച്ചു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 3500ലധികം കലാകാരന്മാരും അഭിനേതാക്കളും താമസിക്കുന്ന സ്ഥലമാണ് കട്പുത്തലി കോളനി.
Video Courtesy: Navjivan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.