ജയിപ്പിച്ചാൽ വാഷിങ്​ മെഷീൻ; വോട്ടർമാരുടെ വസ്​ത്രമലക്കി അണ്ണാ ഡി.എം.കെ സ്​ഥാനാർഥി -VIDEO

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിലും വാഗ്​ദാനങ്ങൾ നൽകുന്ന കാര്യത്തിലും മറ്റേത്​ സംസ്​ഥാനക്കാരേക്കാൾ മുൻപന്തിയിലാണ്​ തമിഴ്​നാട്ടിലെ നേതാക്കൾ.

തമിഴ്​നാട്ടിൽ നിന്നുള്ള സ്​ഥാനാർഥികളുടെ പ്രചാരണവേലകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യാറുണ്ട്​. അത്തരത്തിൽ വോട്ടർമാരുടെ തുണി അലക്കുകയും അവർക്ക്​ വാഷിങ്​ മെഷീനുകൾ വാഗ്​ദാനം ചെയ്യുകയും ചെയ്​ത സ്​ഥാനാർഥിയാണിപ്പോൾ ശ്രദ്ധ നേടുന്നത്​.

നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്​ഥാനാർഥിയായ തങ്ക കതിരവനാണ്​ തുണി അലക്കി വൈറലായത്​. വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച വിഡിയോയിൽ സോപ്പുവെള്ളത്തിൽ വസ്ത്രം കുത്തിപ്പിഴിഞ്ഞ്​ അലക്കുന്ന തങ്ക കതിരവനെ കാണാം.

സ്​ഥാനാർഥിയുടെ കൂടെയുള്ള പാർട്ടി പ്രവർത്തകരിൽ ചിലർ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്​.

അണ്ണാ ഡി.എം.കെ സ്​ഥാനാർഥിയുടെ പ്രചാരണം ഇങ്ങനെ പോകു​േമ്പാൾ ശരീരത്തിൽ സ്വന്തം ചിഹ്നം വരച്ച്​ പിടിപ്പിച്ചാണ്​ എതിരാളിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) വോട്ട്​ തേടുന്നത്​. ഡി.എം.കെ-കോൺഗ്രസ്​ മുന്നണിയിൽ മത്സരിക്കുന്ന വി.സി.കെക്കായി ആളൂർ ഷാനവാസാണ്​ ഇവിടെ മത്സരിക്കുന്നത്​.

ഏപ്രിൽ ആറിനാണ് തമിഴ്​നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ്​.

Tags:    
News Summary - Anna DMK Candidate Washes Clothes, Promises Voters Washing Machines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.