Posted On
date_range Updated On
date_range ആന്ധ്രയിലും രാജസ്ഥാനിലും പെട്രോൾ, ഡീസൽ വില കുറച്ചു
അമരാവതി: ആന്ധ്രപ്രദേശ്, രാജസ്ഥാൻ സർക്കാറുകൾ പെട്രോൾ, ഡീസൽ വില കുറച്ചു. ആന്ധ്ര രണ്ടും രാജസ്ഥാൻ രണ്ടര രൂപയുമാണ് കുറച്ചത്. ഭാരതബന്ദിൽ നിരവധി പ്രതിപക്ഷ പാർട്ടികൾ അണിനിരന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇപ്പോൾ ഇൗടാക്കുന്ന നാലു ശതമാനം വാറ്റിൽ കുറവു വരുത്തിയതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ മുതൽ ഇതു പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി.
രാജസ്ഥാൻ സർക്കാർ നാലു ശതമാനം വാറ്റ് ഒഴിവാക്കിയതിലൂടെ രണ്ടര രൂപ കുറച്ചു. മുഖ്യമന്ത്രി വസുന്ധര രാെജയുടെ പ്രഖ്യാപനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.